വയോധികര്‍ക്ക് തുണയായി തിക്കോടി പഞ്ചായത്ത്; എഴുപത്തിയഞ്ച് കട്ടില്‍ വിതരണം ചെയ്തു


തിക്കോടി: തിക്കോടി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. എഴുപത്തിയഞ്ച് കട്ടിലുകളാണ് വിതരണം ചെയ്തത്.

പദ്ധതി ഭേദഗതിയില്‍ തുക കൂട്ടിവെച്ച 33 കട്ടിലുകള്‍ നല്‍കുവാന്‍ ഉണ്ട്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിര്‍വഹിച്ചു.

ക്ഷേമകാര്യ സ്ഥിര സമിതി അംഗം ആര്‍.വിശ്വന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിര അംഗം പ്രനില സത്യന്‍, വാര്‍ഡ് മെമ്പര്‍മാരായ വിപിത, ഷിനിജ, ഷീബ, ദിബിഷ, എന്‍.ടി.കെ അബ്ദുല്ലക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റുഫീല.ടി.കെ എന്നിവര്‍ സംബന്ധിച്ചു.