Tag: Thikkodi Grama Panchayath
വയോജനങ്ങളും ബാലസഭാംഗങ്ങളും ഒത്തുചേര്‍ന്നു; പഴമയും പുതുമയും തലമുറ സംഗമവുമായി തിക്കോടി പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്
തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ‘പഴമയും പുതുമയും’ തലമുറ സംഗമം സംഘടിപ്പിച്ചു. പഴയ തലമുറയിലെ വയോജനങ്ങള്‍, പുതുതലമുറയിലെ ഓക്‌സിലറി ഗ്രൂപ്പും ബാലസഭാംഗങ്ങളെയും ഉള്‍പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിജിന വായോത്ത് സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.കെ.പുഷ്പ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്
ഡ്രൈവിങ് ബീച്ചില്‍ അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും, ആറ് ലൈഫ് ഗാര്‍ഡുമാരുടെ സേവനം ലഭ്യമാക്കും; തിക്കോടിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം
തിക്കോടി: തിക്കോടി ഡ്രൈവിംഗ് ബീച്ചില്‍ വിവിധ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡ്രൈവിംഗ് ബീച്ചിലെ 250 മീറ്റര്‍ സ്ഥലത്ത് അപായ സൂചന ബോര്‍ഡുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) സ്ഥാപിക്കും. പരിശീലനം സിദ്ധിച്ച നാട്ടുകാരായ 9 മത്സ്യത്തൊഴിലാളികളുടെ സേവനം ബീച്ചില്‍ തിരക്ക് കൂടുന്ന
‘തിക്കോടി കല്ലകത്ത് ബീച്ചിലെ അപകട മരണത്തിന് ഉത്തരവാദി എം.എല്‍.എയും പഞ്ചായത്ത് ഭരണസമിതിയും’; പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചുമായി മുസ്‌ലിം യൂത്ത് ലീഗ്
കൊയിലാണ്ടി: തിക്കോടി കല്ലകത്ത് ബീച്ചിലെ അപകട മരണത്തിന് ഉത്തരവാദി സ്ഥലം എം.എല്‍.എയും പഞ്ചായത്ത് ഭരണ സമിതിയുമാണെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി. തീരദേശത്തോട് എം.എല്‍.എ മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി തിക്കോടി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ അഭ്യാസ പ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്
തിക്കോടി: കല്ലകത്ത് കടപ്പുറത്ത് അഭ്യാസപ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞ് അപകടം. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഡ്രൈവ് ഇന്‍ ബീച്ചായ കല്ലകത്ത് കടപ്പുറത്തുനിന്നും വണ്ടിയില്‍ അഭ്യാസ പ്രകടനത്തിനിടെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. എട്ട് പേരാണ് ജിപ്‌സിയിലുണ്ടായിരുന്നത്. ഇവർ മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ്. Summary: Maruti Gypsy overturns during
”മരണംവരെ നിരാഹാരസമരം” തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി നവംബര്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി അടിപ്പാത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും തിക്കോടി ടൗണിലെ വാര്‍ഡ് മെമ്പറുമായ ആര്‍.വിശ്വന്‍, തിക്കോടി വെസ്റ്റിലെ വാര്‍ഡ് മെമ്പര്‍ വി.കെ.അബ്ദുല്‍ മജീദ്, അടിപ്പാത ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി.സുരേഷ് എന്നിവരാണ് നിരാഹാര സമരം നടത്തുക.
തിക്കോടിയില്‍ അടിപ്പാത അനുവദിക്കുക; പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണയുമായി അണ്ടര്‍പാസ് ആക്ഷന്‍ കമ്മിറ്റി
തിക്കോടി: തിക്കോടി അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് അണ്ടര്‍പാസ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി. അടിപ്പാത വിഷയത്തില്‍ പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെയാണ് സമരം. രാവിലെ 10.30യ്ക്ക് നടന്ന ധര്‍ണ്ണ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അടിപ്പാത ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.പി.കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗവും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ദുല്‍ഖിഫില്‍
തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി നവംബര്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം; ഇന്നലെ നടന്ന പ്രചരണ ജാഥയില്‍ വന്‍ജനപങ്കാളിത്തം
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി അടിപ്പാത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടക്കും. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും തിക്കോടി ടൗണിലെ വാര്‍ഡ് മെമ്പറുമായ ആര്‍.വിശ്വന്‍, തിക്കോടി വെസ്റ്റിലെ വാര്‍ഡ് മെമ്പര്‍ വി.കെ.അബ്ദുല്‍ മജീദ്, അടിപ്പാത ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി.സുരേഷ് എന്നിവരാണ് നിരാഹാര സമരം നടത്തുക.
റോഡിന് മറുവശത്തെത്താന്‍ അടിപ്പാതയില്ല; വീതികുറഞ്ഞ സര്‍വ്വീസ് റോഡരികിലൂടെയും ചാക്കുകെട്ടുകള്‍ക്ക് മുകളില്‍ കയറിയും തിക്കോടിക്കാരുടെ ദുരിതയാത്ര- വീഡിയോ
തിക്കോടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികാരണം യാത്രാ ദുരിതം പേറി തിക്കോടി നിവാസികള്‍. റോഡിന് അപ്പുറത്തുനിന്നും മറുവശത്തേക്ക് കടക്കാന്‍ ഇവിടത്തുകാര്‍ ഏറെ പ്രയാസപ്പെടുകയാണ്. നിലവില്‍ റോഡിന് കിഴക്ക് ഭാഗത്തെ സര്‍വ്വീസ് റോഡിലൂടെയാണ് കൊയിലാണ്ടി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളടക്കം കടന്നുപോകുന്നത്. ഈ ഭാഗത്തുള്ളവര്‍ കൊയിലാണ്ടി ഭാഗത്തേക്ക് പോയി തിരികെ എതിര്‍വശത്തുള്ള സര്‍വ്വീസ് റോഡില്‍ ബസ് ഇറങ്ങിയാല്‍ മറുവശത്തേക്ക് പോകാന്‍
തിക്കോടിയില്‍ അടിപ്പാതയ്ക്കായി അനുഭാവപൂര്‍വ്വം ഇടപെടല്‍ നടത്തും; നിവേദനവുമായെത്തിയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ഈ ആവശ്യമുന്നയിച്ച് നിവേദനം നല്‍കിയ അടിപ്പാത ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഉറപ്പുനല്‍കിയത്. കാനത്തില്‍ ജമീല എം.എല്‍.എയുടെ നേതൃത്വത്തില്‍ തിക്കോടി ടൗണ്‍ എന്‍.എച്ച് അടിപ്പാത ആക്ഷന്‍ കമ്മിറ്റി
പള്ളിക്കര ആര്‍.കെ.സഫിയ അന്തരിച്ചു
തിക്കോടി: പള്ളിക്കര ആര്‍.കെ.സഫിയ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: ഹംസ മുല്ല മുറ്റത്ത്. മക്കള്‍: ഫസലു, ഫൈറൂസ്. മരുമകള്‍: ഷംന. സഹോദരങ്ങള്‍: ആര്‍.കെ.കുഞ്ഞയിശ, ആര്‍.കെ.കുഞ്ഞമ്മദ്, ആര്‍.കെ.റിയാസ്, ആര്‍.കെ.ഷക്കീല, പരേതനായ ആര്‍.കെ.മുജീബ്. മൃതദേഹം തിക്കോടി മീത്തലെ പള്ളിയില്‍ ഖബറടക്കി.