തിക്കോടി പഞ്ചായത്ത് ഓഫീസില്‍ മോഷണം; ഫയലുകള്‍ വാരിവലിച്ചിട്ട നിലയില്‍


തിക്കോടി: തിക്കോടി പഞ്ചായത്ത് ഓഫീസില്‍ മോഷണം. ഓഫീസിന്റെ ഷട്ടര്‍ പൊളിച്ചാണ് കള്ളന്‍ അകത്തുകടന്നത്. രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. എന്താണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.
മുറിയിലെ ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലാണുള്ളത്. പയ്യോളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരെ വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ എത്തുന്നതിനായി കാത്തുനില്‍ക്കുകയാണ്. അതിനുശേഷം അകത്തുകടന്ന് പരിശോധന നടത്തിയാലേ എന്തെങ്കിലും നഷ്ടപ്പെട്ടോയെന്ന കാര്യം വ്യക്തമാകൂ.