Tag: Thikkodi Grama Panchayath

Total 29 Posts

തിക്കോടി ഇനി ക്ലീനാവും; പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും എകോപിപ്പിക്കാന്‍ തിക്കോടി പഞ്ചായത്തില്‍ സംയുക്ത യോഗം

തിക്കോടി: ഗ്രാമപഞ്ചായത്തില്‍ ക്ലീന്‍ തിക്കോടി ലവ് തിക്കോടി പദ്ധതിയുടെ ഭാഗമായി യോഗം സംഘടിപ്പിച്ചു. ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഹരിതസേനാംഗങ്ങളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റ ഭാഗമായി

കണ്ടിക്കിഴങ്ങ്, കൂവപ്പൊടി, ക്യാരറ്റ് കേക്ക് എല്ലാമുണ്ട് ; നാടന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വിരുന്നായി തിക്കോടി പഞ്ചായത്ത് കുടുംബശ്രീ കല്ലകത്ത് ഡ്രൈവിംഗ് ബീച്ചില്‍ നടത്തിയ ഭക്ഷ്യമേള

തിക്കോടി: കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ FNHW (food, nutrition, health, aand wash) പദ്ധതിയുടെ ഭാഗമായി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചില്‍ നടത്തിയ നാടന്‍ വിഭവ ഭക്ഷ്യമേള ശ്രദ്ധേയമായി. രാമചന്ദ്രന്‍ കുയ്യാണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, മെമ്പര്‍ ബിബിത ബൈജു, കമ്യൂണിറ്റി കൗണ്‍സിലര്‍ ബ്യൂല.പി

സാനിറ്ററി പാഡ് ധരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ക്ക് വിട, ആര്‍ത്തവദിനങ്ങള്‍ പ്രകൃതി സൗഹൃദപരമാകട്ടെ; തിക്കോടിയിലെ പെണ്‍കുട്ടികള്‍ക്ക് മെന്‍ട്രുവല്‍ കപ്പ് വിതരണം ചെയ്ത് പഞ്ചായത്ത്

തിക്കോടി: പഞ്ചായത്ത് 2022 – 23 പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിന്റെ നാനാഭാഗങ്ങളിലുള്ള അറന്നൂറോളം വരുന്ന പതിനേഴ് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്കാണ് കപ്പ് വിതരണം ചെയ്തത്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും പ്രകൃതിസൗഹൃദവുമായ

വിദ്യാര്‍ഥികള്‍ക്കായി തിക്കോടി പഞ്ചായത്തിന്റെ കൈത്താങ്ങ്; ഒന്‍പത് സ്‌കൂളുകള്‍ക്ക് സ്റ്റീല്‍പാത്രങ്ങള്‍ അനുവദിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ 2022-23 മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നും ഒന്‍പതു സ്‌കൂളുകള്‍ക്ക് സ്റ്റീല്‍ പാത്രങ്ങള്‍ അനുവദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പാത്രങ്ങള്‍ കൈമാറി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ പ്രനിലാ സത്യന്‍, ആര്‍.വിശ്വന്‍, കെ.പി.ഷക്കീല, മെമ്പര്‍മാരായ ഷീബ പുല്‍പ്പാണ്ടി, ദിബിഷ, വിബിത ബൈജു, എന്‍.എം.ടി.അബ്ദുള്ളകുട്ടി, ജിഷ കാട്ടില്‍, സിനിജ.എം.കെ, ഇമ്പ്‌ലിമെന്റിങ് ഓഫീസര്‍ റോഷ്‌നി

വയോധികര്‍ക്ക് തുണയായി തിക്കോടി പഞ്ചായത്ത്; എഴുപത്തിയഞ്ച് കട്ടില്‍ വിതരണം ചെയ്തു

തിക്കോടി: തിക്കോടി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. എഴുപത്തിയഞ്ച് കട്ടിലുകളാണ് വിതരണം ചെയ്തത്. പദ്ധതി ഭേദഗതിയില്‍ തുക കൂട്ടിവെച്ച 33 കട്ടിലുകള്‍ നല്‍കുവാന്‍ ഉണ്ട്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിര സമിതി അംഗം ആര്‍.വിശ്വന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിര അംഗം

കോലുമുയര്‍ത്തി താളത്തില്‍ കൊട്ടി അറബിയും; തിക്കോടി കോടിക്കലില്‍ ജമാല്‍ ഗുരുക്കള്‍ക്കൊപ്പം ചുവടുവെച്ച് കുവൈറ്റിലെ ഡോ.ഫലാഹ് അല്‍ ഹജ്രി- വീഡിയോ കാണാം

പയ്യോളി: ജമാല്‍ ഗുരുക്കളും ശിഷ്യന്‍മാരും കോല്‍ക്കളി തുടങ്ങിയതോടെ കുവൈറ്റില്‍ നിന്നെത്തിയ അറബിയ്ക്ക് വെറുതെ കാഴ്ചക്കാരനായി അധികനേരം നില്‍ക്കാനായില്ല. അദ്ദേഹവും കളിക്കാര്‍ക്ക് നടുവില്‍ നിന്ന് താളത്തില്‍ കോല്‍ക്കളി തുടര്‍ന്നു. കഴിഞ്ഞദിവസം തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കോല്‍ക്കളി പരിശീലിക്കാനെത്തിയ അറബി പ്രദേശവാസികള്‍ക്ക് കൗതുകക്കാഴ്ചയായി. അറബി അത്ര സാധാരണക്കാരനല്ല, കുവൈറ്റ് പാര്‍ലമെന്റ് മെമ്പറാണ്. ഡോ. ഫലാഹ് അല്‍ ഹജ്രിയെന്നാണ് പേര്.

മുസ്‌ലിം ലീഗ് നേതാവ് തിക്കോടി പഞ്ചായത്ത് ബസാറില്‍ റോഡ് കയ്യേറി അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന് ആരോപണം; പഞ്ചായത്തില്‍ പരാതി നല്‍കി ഡി.വൈ.എഫ്.ഐ

തിക്കോടി: തിക്കോടിയിലെ മുസ്‌ലിം ലീഗ് നേതാവ് റോഡ് കയ്യേറി അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചതായി പരാതി. മുസ്‌ലിം ലീഗ് തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദിനെതിരെ ഡി.വൈ.എഫ്.ഐ തിക്കോടി സൗത്ത് മേഖല കമ്മിറ്റിയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. തിക്കോടി പഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ പഞ്ചായത്ത് ബസാര്‍ മുതല്‍ കല്ലകത്ത് ബീച്ച് റോഡിന് അരികിലായി നിര്‍മ്മിച്ച കെട്ടിടത്തിനെതിരെയാണ് പരാതി.

ഉദ്യോഗസ്ഥരും സംരംഭകരും തൊഴിലന്വേഷികരുമടക്കം 150ഓളം പേര്‍ പങ്കാളികളായി; ക്രിയാത്കമായ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും വേദിയായി തിക്കോടി പഞ്ചായത്തുതല തൊഴില്‍സഭ

തിക്കോടി: ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ സഭയുടെ പഞ്ചായത്തുതല ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിര്‍വ്വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം വി.പി.ദുല്‍ഖിഫില്‍ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരാദ്ധ്യക്ഷന്‍മാരായ പ്രനിലാ സത്യന്‍, ആര്‍.വിശ്വന്‍, കെ.പി.ഷക്കീല മെമ്പര്‍മാരായ ബിബിത ബൈജു,

പ്രശ്നങ്ങളും ആവശ്യങ്ങളും അവർ അധികാരികളുമായി പങ്കുവെച്ചു; തിക്കോടിയിൽ ഭിന്നശേഷി ഗ്രാമസഭ ചേർന്നു

തിക്കോടി: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഗ്രാമസഭ ചേർന്നു. പാലൂർ എൽ.പി സ്കൂളിൽ ചേർന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രനില സത്യൻ, കെ.പി ഷക്കീല എന്നിവർ സംസാരിച്ചു.

നിറയെ ഓർമ്മകളുമായി പുതിയ ഇടങ്ങളിലേക്ക്; തിക്കോടി പഞ്ചായത്തിൽ നിന്ന് ട്രാസ്ഫറാകുന്ന ഉദ്യോ​ഗസ്ഥർക്ക് യാത്രയയപ്പ് നൽകി

തിക്കോടി: പഞ്ചായത്തിൽ നിന്നും ട്രാൻസ്ഫറാകുന്ന ഉദ്യോഗസ്ഥർക്ക് പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി. ഹെഡ് ക്ലർക്ക് സജീവൻ, സീനിയർ ക്ലർക്കുമാരായ ഷാജി, സരിത, തൊഴിലുറപ്പ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനിയർ സ്വീറ്റി ആർ. ചന്ദ്രൻ, ക്ലർക്ക് സാജിത എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. അകലാപ്പുഴ വ്യൂ പാർക്കിലും ബോട്ടിലുമായി നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട്