ഉദ്യോഗസ്ഥരും സംരംഭകരും തൊഴിലന്വേഷികരുമടക്കം 150ഓളം പേര്‍ പങ്കാളികളായി; ക്രിയാത്കമായ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും വേദിയായി തിക്കോടി പഞ്ചായത്തുതല തൊഴില്‍സഭ


തിക്കോടി: ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ സഭയുടെ പഞ്ചായത്തുതല ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിര്‍വ്വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം വി.പി.ദുല്‍ഖിഫില്‍ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരാദ്ധ്യക്ഷന്‍മാരായ പ്രനിലാ സത്യന്‍, ആര്‍.വിശ്വന്‍, കെ.പി.ഷക്കീല മെമ്പര്‍മാരായ ബിബിത ബൈജു, യു.കെ.സൗജത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

കില റിസോഴ്‌സ് പേര്‍സണ്‍മാരായ ഭാസ്‌കരന്‍ മാസ്റ്റര്‍ തിക്കോടി, ടി.ടി.അശോകന്‍ മാസ്റ്റര്‍, ഐ.ശ്രീനിവാസന്‍ മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ഉദ്യോഗസ്ഥരും സംരംഭകരും, തൊഴിലന്വേഷകരുമടക്കം 150തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ തൊഴില്‍, സംരഭക ക്ലബുകള്‍ രൂപീകരിക്കപ്പെട്ടു.