Tag: Thikkodi Grama Panchayath

Total 30 Posts

നിറയെ ഓർമ്മകളുമായി പുതിയ ഇടങ്ങളിലേക്ക്; തിക്കോടി പഞ്ചായത്തിൽ നിന്ന് ട്രാസ്ഫറാകുന്ന ഉദ്യോ​ഗസ്ഥർക്ക് യാത്രയയപ്പ് നൽകി

തിക്കോടി: പഞ്ചായത്തിൽ നിന്നും ട്രാൻസ്ഫറാകുന്ന ഉദ്യോഗസ്ഥർക്ക് പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി. ഹെഡ് ക്ലർക്ക് സജീവൻ, സീനിയർ ക്ലർക്കുമാരായ ഷാജി, സരിത, തൊഴിലുറപ്പ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനിയർ സ്വീറ്റി ആർ. ചന്ദ്രൻ, ക്ലർക്ക് സാജിത എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. അകലാപ്പുഴ വ്യൂ പാർക്കിലും ബോട്ടിലുമായി നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട്

ഹരിത കേരള മിഷനും തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്നൊരു സമഗ്ര വികസന പദ്ധതി; നീരുറവ് സംരക്ഷണം ജനകീയമാക്കാനൊരുങ്ങി തിക്കോടി

തിക്കോടി: മണ്ണ് ജല സംരക്ഷണത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നീരുറവ് നീര്‍ത്തട പദ്ധതി ജനകീയമാക്കാനൊരുങ്ങി തിക്കോടി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ നീര്‍ത്തട നടത്തമുള്‍പ്പെടെ വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ സമഗ്ര നീര്‍ത്തട വികസന പദ്ധതി നടപ്പാക്കുക. തിക്കോടി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ മൂന്ന് നീര്‍ത്തടങ്ങളാണ് ഉള്ളത്. ഈ

പോഷകാഹാര പ്രദര്‍ശനവും, മെഡിക്കല്‍ ക്യാമ്പും; തിക്കോടി ഗ്രാമപഞ്ചായത്തില്‍ പോഷണ്‍മാസാചരണവുമായി മേലടി ഐ.സി.ഡി.എസ്

തിക്കോടി: പോഷണ്‍ മാസാചരണവുമായി തിക്കോടി ഗ്രാമപഞ്ചായത്ത്. മേലടി ഐ.സി.ഡി.എസ്സ് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. സെപ്തമബര്‍ 1 മുതല്‍ 30 വരെയാണ് പോഷണ്‍ മാസാചരണം നടന്നത്. പരിപാടിയോടനുബന്ധിച്ച് പോഷകാഹാര പ്രദര്‍ശനവും, മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു.

‘പിള്ളേര് പഠിച്ച് വളരട്ടെ, എന്റെ സ്ഥലം ഞാൻ സൗജന്യമായി തെരാലോ’; പുറക്കാട് അറിവിന്റെ കൂടൊരുക്കാൻ സൗജന്യമായി സ്ഥലം നൽകി കൊയലേരിയുടെ മകൻ മുരളി

തിക്കോടി: ആദ്യാക്ഷരങ്ങൾ പഠിക്കാനും, ബാല ഗാനങ്ങൾ ചൊല്ലാനും കഥകൾ കേൾക്കാനും കൂട്ട് കൂടാനും പുറക്കാട്ടെ കുട്ടികൾക്കും ഒരിടം വേണ്ടേ. അങ്കണവാടിക്കൊരു സ്ഥലമില്ലാതെ വന്നപ്പോൾ വിശാല മനസ്സുമായി മുരളി എത്തി, പുറക്കാട്ടെ കൊച്ചു കുരുന്നുകൾക്ക് അറിവിന്റെ കൂടൊരുക്കാൻ. പുറക്കാട്ടെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവ് കൊയലേരിയുടെ സ്മരണക്കായി മകൻ മുരളിയാണ് പുറക്കാട് അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥലം

പുറക്കാട് നടയകം പാടശേഖരത്തിൽ കൃഷി ചെയ്ത നടയകം ബ്രാന്റ് അരി ജനങ്ങളിലേക്ക്; വിപണനോദ്ഘാടനം നടത്തി മന്ത്രി എ.കെ.ശശീന്ദ്രൻ

തിക്കോടി: കാർഷികവൃത്തിയിലൂടെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. നടയകം അരിയുടെ വിപണനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തിക്കോടി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയിൽ പുറക്കാട് നടയകം പാടശേഖരത്തിൽ കൃഷിചെയ്ത നെല്ലാണ് നടയകം എന്ന പേരിൽ അരിയാക്കി ഇറക്കിയത്. 25 ശതമാനം തവിട്

തിക്കോടിയിലെ പാടങ്ങള്‍ കതിരണിഞ്ഞു, കൊയ്തത് നൂറ് മേനി, തിക്കോടിക്കാരുടെ നടയകം അരി ഇനി അങ്ങാടിയിലേക്ക്

തിക്കോടി: കതിരണി പദ്ധതിയില്‍ തിക്കോടിക്കാര്‍ കൊയ്ത നാടകയം അരി ഇനി വിപണിയിലേക്ക്. 25 ശതമാനം തവിട് കളഞ്ഞ ഗുണമേന്മയുള്ള നാടന്‍ പുഴുങ്ങലരിയാണ് നാടകയം എന്ന പേരില്‍ വിപണിയിലേക്ക് എത്താന്‍ പോകുന്നത്. ജില്ലയില്‍ ആദ്യമായാണ് കതിരണി പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്ത് അരി ഇറക്കുന്നത്. തിക്കോടി പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ജില്ലാപഞ്ചായത്തിന്റെ കതിരണി പദ്ധതിയിലാണ് നടയകത്തെ 30 ഏക്കര്‍ സ്ഥലത്ത്

തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറായി സി.പി.എം അംഗം ഷീബ പുൽപ്പാണ്ടി സത്യപ്രതിജ്ഞ ചെയ്തു

തിക്കോടി: ഉപതിരഞ്ഞെടുപ്പ് നടന്ന തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗമായി ഷീബ പുൽപ്പാണ്ടി സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഷീബ പുൽപ്പാണ്ടിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, വരണാധികാരി മുരളീധരൻ (തഹസിൽദാർ), ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി,

പരാജയപ്പെട്ടെങ്കിലും നേട്ടം; തിക്കോടി പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി രണ്ടാമതെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്. ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. സി.പി.എം സ്ഥാനാര്‍ത്ഥി ഷീബ പുല്‍പ്പാണ്ടിയാണ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിക്കൊണ്ട് ഉപതിരഞ്ഞെടുപ്പ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഡ്വ. അഖില പുതിയോട്ടിലിനെ 448 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് അഖില വിജയിച്ചത്. ഷീബ പുല്‍പ്പാണ്ടിയിലിന് 791 വോട്ടുകളാണ്

തിക്കോടി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ; ചുമതലകൾ വിജയകരമായി പൂർത്തീകരിച്ചവരെ ആദരിച്ചു (ചിത്രങ്ങൾ)

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടത്തി. സെമിനാർ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.പി.ഷക്കീല, എൻ.എം.ടി.അബ്ദുള്ളക്കുട്ടി,

ഇനി അരീക്കൽതോടിൽ തെളിനീരൊഴുകും; ശുചീകരണ യഞ്ജത്തിനൊരുങ്ങി തിക്കോടി ഗ്രാമ പഞ്ചായത്ത്

തിക്കോടി: അരീക്കൽ തോട് പുനർജനിക്കും, തിക്കോടിയുടെ കൂട്ടായ പരിശ്രമത്തിലൂടെ. ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ വിഭാവനം ചെയ്ത തെളിനീരൊഴുകും നവകേരളം സമ്പൂർണ്ണ ജല ശുചിത്വ യജ്ഞം ക്യാമ്പയിന്റെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്തിലെ അരിക്കൽ തോട് ശുചീകരണ യജ്ഞത്തിനു ആരംഭമായി. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ബഹു: എം ൽ