നിറയെ ഓർമ്മകളുമായി പുതിയ ഇടങ്ങളിലേക്ക്; തിക്കോടി പഞ്ചായത്തിൽ നിന്ന് ട്രാസ്ഫറാകുന്ന ഉദ്യോ​ഗസ്ഥർക്ക് യാത്രയയപ്പ് നൽകി


തിക്കോടി: പഞ്ചായത്തിൽ നിന്നും ട്രാൻസ്ഫറാകുന്ന ഉദ്യോഗസ്ഥർക്ക് പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി. ഹെഡ് ക്ലർക്ക് സജീവൻ, സീനിയർ ക്ലർക്കുമാരായ ഷാജി, സരിത, തൊഴിലുറപ്പ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനിയർ സ്വീറ്റി ആർ. ചന്ദ്രൻ, ക്ലർക്ക് സാജിത എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

അകലാപ്പുഴ വ്യൂ പാർക്കിലും ബോട്ടിലുമായി നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രനില സത്യൻ, കെ പി ഷക്കീല, സെക്രട്ടറി എൻ രാജേഷ് ശങ്കർ എന്നിവർ സംസാരിച്ചു – വാർഡുമെമ്പർമാരും, മറ്റു ജീവനക്കാരും പങ്കെടുത്തു.

Summary: Send-off has been given to the officers who will be transferred from Thikodi Panchayat