കൊയിലാണ്ടി മീത്തലെ കണ്ടി പള്ളിക്ക് സമീപം മരക്കൊമ്പ് മുറിഞ്ഞുതാണു; ദേശീയപാതയിൽ ​ഗതാ​ഗതം തടസപെട്ടു


കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി മീത്തലെ കണ്ടി പള്ളിക്ക് സമീപം മരക്കൊമ്പ് മുറിഞ്ഞുതാണതിനെ തുടർന്ന് ​ഗതാ​ഗതം തടസ്സപ്പെട്ടു. റോഡിന് സമീപത്തായുള്ള മരത്തിന്റെ കൊമ്പാണ് റോഡിലേക്ക് മുറിഞ്ഞുതൂങ്ങിയത്. ആളപായമില്ല. ഇന്ന് രാവിലെ എട്ട് മണിക്ക് ശേഷമാണ് സംഭവം.

പന്തലായനി ബ്ലോക്ക് പഞ്ചായത്തം​ഗം ഇ.കെ ജുബീഷ് കൊയിലാണ്ടി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അവരെത്തി കൊമ്പ് മുറിച്ചുമാറ്റി. സംഭവത്തെ തുടർന്ന് ഒരു വശത്തുകൂടെയുള്ള ​ഗതാ​ഗതം തടസപ്പെട്ടിരുന്നു. ഇത് പുനസ്ഥാപിച്ചു. പ്രദീപ്, വി.കെ ജിനീഷ്, സിജിത്ത്, ഇർഷാദ്, റഷീദ്, കെ സുജിത്ത് എന്നിവരടങ്ങിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Summary: Traffic block at Koyilandy