വിദ്യാര്‍ഥികള്‍ക്കായി തിക്കോടി പഞ്ചായത്തിന്റെ കൈത്താങ്ങ്; ഒന്‍പത് സ്‌കൂളുകള്‍ക്ക് സ്റ്റീല്‍പാത്രങ്ങള്‍ അനുവദിച്ചു


തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ 2022-23 മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നും ഒന്‍പതു സ്‌കൂളുകള്‍ക്ക് സ്റ്റീല്‍ പാത്രങ്ങള്‍ അനുവദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പാത്രങ്ങള്‍ കൈമാറി.

സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ പ്രനിലാ സത്യന്‍, ആര്‍.വിശ്വന്‍, കെ.പി.ഷക്കീല, മെമ്പര്‍മാരായ ഷീബ പുല്‍പ്പാണ്ടി, ദിബിഷ, വിബിത ബൈജു, എന്‍.എം.ടി.അബ്ദുള്ളകുട്ടി, ജിഷ കാട്ടില്‍, സിനിജ.എം.കെ, ഇമ്പ്‌ലിമെന്റിങ് ഓഫീസര്‍ റോഷ്‌നി എന്നിവര്‍ പങ്കെടുത്തു.