ആറ് വയസുകാരിയെ ലെെം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; പന്നിയങ്കരയിൽ ഓട്ടോ ഡ്രെെവർ അറസ്റ്റിൽ


കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലെെം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രെെവർ പോക്സോ കേസിൽ അറസ്റ്റിൽ. കോയവളപ്പ് അരക്കിണർ സ്വദേശി കുണ്ടൂർ വീട്ടിൽ കെ.അബ്ദുൽ റസാഖ് (62) ആണ് പിടിയിലായത്. ആറ് വയസുള്ള വിദ്യാർത്ഥിനിയെയാണ് റസാഖ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

സ്കൂൾ വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്ന ഡ്രൈവറാണ് ഇയാൾ എന്ന് പോലീസ് വ്യക്തമാക്കി. പന്നിയങ്കര പോലീസാണ് റസാഖിനെ അറസ്റ്റ് ചെയ്തത്.