പോക്സോ കേസിൽ പ്രതിചേർത്ത തലയാട് സ്വദേശിയെ വെറുതെവിട്ട് കൊയിലാണ്ടി പോക്സോ സ്പെഷ്യൽ കോടതി
കൊയിലാണ്ടി: പോക്‌സോ കേസിൽ ആരോപണ വിധേയനായ പ്രതിയെ വെറുതെ വിട്ടു. കൊയിലാണ്ടി പോക്‌സോ കോടതി ജഡ്ജ് ടി പി .അനിൽ ആണ് തലയാട് സ്വദേശി രതീഷിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് വീട്ടിൽവെച്ച് മോശമായ രീതിയിലുള്ള പദപ്രയോഗം നടത്തിയെന്നായിരുന്നു പരാതി. ബാലുശ്ശേരി പോലീസാണ് പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തത്. പ്രതിക്ക് വേണ്ടി അഡ്വ കെ.അശോകൻ ഹാജരായി.
Summary: Koyilandy POCSO Court acquits accused in POCSO case