പ്ലസ് ടു പാസായതാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയമനം, വിശദമായി നോക്കാം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയമനം. ക്ലാര്‍ക്ക്, അധ്യപക തസ്തികകളിലേക്കാണ് നിയമനം.

ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം അനുവദിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ ആര്‍ബിട്രേറ്റര്‍ ആന്‍ഡ് ജില്ലാ കലക്ടര്‍ മുമ്പാകെ സ്ഥല ഉടമകള്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പ് കല്പിക്കുന്ന ജോലികള്‍ക്കായി ക്ലാര്‍ക്കിനെ നിയമിക്കുന്നു. 2023 ഡിസംബര്‍ 31 വരെയുള്ള താല്‍ക്കാലിക നിയമനം ആയിരിക്കും.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള കമ്പ്യൂട്ടര്‍ (ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ്) ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമുള്ള വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ബയോഡാറ്റ സഹിതം ഫെബ്രുവരി 10ന് വൈകിട്ട് 3 മണിക്ക് മുന്‍പായി ജില്ലാ കലക്ടര്‍ ആന്‍ഡ് ജില്ല ആര്‍ബിട്രേറ്റര്‍ കോഴിക്കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ കവറിന് പുറത്ത് ‘APPLICATION FOR CLERK(ARBITRATION)’ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ബി1 എ സെക്ഷനുമായി ബന്ധപ്പെടാവുന്നതാണ്.

നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി ഒന്നിന് നടക്കും. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍. 0494-2768506.

Summary: Job vacancy: Let’s take a detailed look at the recruitment at various places in the district