കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ മരിച്ചു. സ്റ്റേഷന് സമീപം താമസിക്കുന്ന പന്തലായനി തൈക്കണ്ടി മോഹനന്‍ (53) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

റയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. പരേതരായ കുഞ്ഞികൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: വാസു, രാധ, ശാന്ത, തങ്ക, പ്രേമ, പുഷ്പ, ഉഷ, പരേതനായ പ്രകാശന്‍.

നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിക്കും.