കൊയിലാണ്ടിയില്‍ സ്റ്റാന്റില്‍ ബസിടിച്ച മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; അപകടത്തില്‍പ്പെട്ടത് നെല്ല്യാടി സ്വദേശിനി


കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റില്‍ ബസിനടിയില്‍ കുടുങ്ങിയ മധ്യവയസ്‌ക മരണപ്പെട്ടു. നെല്ല്യാടി പാലത്തിന് സമീപം വിയ്യൂര്‍ വളപ്പില്‍ താമസിക്കും ആനപ്പടിക്കല്‍ ശ്യാമള ആണ് മരണപ്പെട്ടത്. അറുപത്തിയഞ്ച് വയസായിരുന്നു.

ഇന്ന് രാവിലെ എട്ടേമുക്കാലോടെ പുതിയ സ്റ്റാന്റിന് മുന്‍വശത്തുള്ള ഫുട്പാത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. ഫുട്പാത്തില്‍ നിന്ന് ഇറങ്ങവേ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസിന് അടിയില്‍പ്പെടുകയും ടയറുകള്‍ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിരുന്നു.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭര്‍ത്താവ്: രാഘവന്‍. മക്കള്‍: രാഗേഷ്, രേഷ്മ.