കൊല്ലം കുമ്മിളിൽ ഇരുപതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഇരുപത് വയസായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ജന്നത്തിന്റെ ഭര്‍ത്താവ് റാസിഫ് വിദേശച്ചാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ റാസിഫ് പലതവണ ജന്നത്തിനെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല.
തുടര്‍ന്ന് റാസിഫ് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ജന്നത്തിന്റെ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടത്.
അഞ്ച് മാസം മുമ്പായിരുന്നു ജന്നത്തിന്റെയും റാസിഫിന്റെയും വിവാഹം. കടയ്ക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056