ലഹരി വിമുക്ത കേരളത്തിലേക്കൊരു ‘റാന്തല്‍’ വെളിച്ചം; കുറുവങ്ങാട് സൗത്ത് എ.യു.പി സ്‌കൂളില്‍ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ എന്‍.എസ്.എസ് ക്യാമ്പ്


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) സപ്തദിന സഹവാസ ക്യാമ്പ് കുറുവങ്ങാട് സൗത്ത് എ.യു.പി സ്‌കൂളില്‍ ആരംഭിച്ചു. ‘ലഹരി മുക്ത നാളേക്കായി യുവ കേരളം’ എന്ന സന്ദേശമുയര്‍ത്തിയാണ് ‘റാന്തല്‍’ എന്ന് പേരിട്ട ക്യാമ്പ് നടക്കുന്നത്.

ക്യാമ്പ് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന്‍ തിക്കോടി മുഖ്യാതിഥിയായി. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഷിജു മാസ്റ്റര്‍ അധ്യക്ഷനായി.

വി.എച്ച്.എസ്.സി, പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, പി.പി.സുധീര്‍, ജയരാജ് പണിക്കര്‍, പി.സി.സിന്ധു, കുറുവങ്ങാട് സൗത്ത് എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് റൗഫ്, പി.എസ്.ദില്‍ജിത്ത്, ഡി.കെ.ജ്യോതിലാല്‍,സുമേഷ് താമഠം, ആയിഷ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

ക്യാമ്പിന്റെ ഭാഗമായി വിളംബര ജാഥയും ആയുര്‍വേദ ക്യാമ്പും നടന്നു. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.അഭിലാഷ് ആയുര്‍വേദ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.