വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിയായ ഇരുപതുകാരൻ മരിച്ചു
കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിയായ യുവാവ് മരിച്ചു. മേലേത്താനി ഹമീദിന്റെ മകൻ മുഹമ്മദ് അദിനാൻ ആണ് മരണപ്പെട്ടത്. ഇരുപത് വയസാണ്.
കഴിഞ്ഞ ദിവസം ചെട്ടിക്കുളത്ത് വച്ച് അദിനാൻ സഞ്ചരിച്ച ബെെക്കും മറ്റൊരു ബെെക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Summary: vengalam native young man died in an accident