സി.പി.എം പുത്തൂർവട്ടം ബ്രാഞ്ചിന് പുതിയ ആസ്ഥാന മന്ദിരം; കേളുവേട്ടൻ സ്മാരക മന്ദിരവും മൊയ്തീൻകുട്ടി സ്മാരക ഹാളും നാടിന് സമർപ്പിച്ച് കെ.കെ.ശൈലജ


ഉള്ളിയേരി: സി.പി.എം കന്നൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പുത്തൂർവട്ടം ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച കേളുവേട്ടൻ സ്മാരക മന്ദിരവും മൊയ്തീൻ കുട്ടി സ്മാരക ഹാളും ഉദ്ഘാടനം ചെയ്തു. മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ.ശൈലജ എം.എൽ.എയാണ് കെട്ടിടവും ഹാളും നാടിന് സമർപ്പിച്ചത്. ലോക്കൽ സെക്രട്ടറി ഇ.എം.ദാമോദരൻ അധ്യക്ഷനായി.

സി.പി.എം ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ, ഏരിയാ കമ്മിറ്റി അംഗം ഒള്ളൂർ ദാസൻ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത, വൈസ് പ്രസിഡന്റ് എൻ.എം.ബാലരാമൻ മാസ്റ്റർ, മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.കെ.കുട്ടികൃഷ്ണൻ, വാർഡ് അംഗം വി.എം.പവിത്രൻ എന്നിവർ സംസാരിച്ചു. പാർട്ടി ഏരിയാ കമ്മിറ്റി അംഗവും നിർമ്മാണ കമ്മിറ്റി കൺവീനറുമായ പി.നാസർ സ്വാഗതവും ടി.സത്യൻ നന്ദിയും പറഞ്ഞു.