Tag: KK Shailaja Teacher

Total 11 Posts

കെ.മുരളീധരന് നല്‍കിയത് 21000ലേറെ വോട്ടിന്റെ ലീഡ്, കൊയിലാണ്ടി ഇത്തവണ ആര്‍ക്കൊപ്പം, ഷാഫിയ്‌ക്കോ, ശൈലജ ടീച്ചർക്കോ? കൊയിലാണ്ടി മണ്ഡലത്തിന്റെ ചരിത്രം അറിയാം

കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലത്തിന്റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്ര എളുപ്പത്തില്‍ കയറാന്‍ ആവുന്ന കരയല്ല വടകരയുടേത്. വീറും വാശിയും നിറഞ്ഞ മറ്റൊരു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വടകര എത്തിനില്‍ക്കുകയാണ്. മണ്ഡലം എങ്ങോട്ട് ചിന്തിക്കും എന്നത് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. എങ്ങോട്ടുവേണമെങ്കിലും ചായാം എന്ന അവസ്ഥയിലാണ്. മണ്ഡലത്തിന്റെ ഭാഗമായ കൊയിലാണ്ടി

കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരെ അശ്ലീല കമന്റ്; തൊട്ടില്‍പ്പാലം സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

വടകര: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീല കമന്റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്. തൊട്ടില്‍പ്പാലം സ്വദേശി മെബിന്‍തോമസിനെതിരെയാണ് തൊട്ടില്‍പ്പാലം പൊലീസ് കേസെടുത്തിരിക്കുന്നത്. ഡി.വൈ.എഫ്.ഐ ചാത്തന്‍കോട്ട് നട മേഖലാ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് പരാതി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കെ.കെ.ശൈലജയ്‌ക്കെതിരായ സൈബര്‍

‘കെ.കെ.ശൈലജ ടീച്ചറെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു’ ; ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് നേതാവിനെതിരെ സി.പി.എമ്മിന്റെ പരാതി

ബാലുശ്ശേരി: വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ ടീച്ചര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് നേതാവിനെതിരെ സി.പി.എം പരാതി നല്‍കി. ബാലുശ്ശേരിയിലെ ഏഴാം വാര്‍ഡ് മെമ്പറായ ഹരീഷ് കുമാര്‍ ബി.കെ (ഹരീഷ് നന്ദനം)ത്തിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎം ബാലുശ്ശേരി ലോക്കല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. തേജസ് അരങ്ങാടത്ത് എന്ന വാട്സ്ആപ്പ്

കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം; പേരാമ്പ്ര വാളൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്

വടകര: വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പേരാമ്പ്ര വാളൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ സല്‍മാന്‍ വാളൂരിനെതിരെയാണ് കേസെടുത്തത്. കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതിയിലാണ് പൊലീസ് നടപടി. പേരാമ്പ്ര പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രകോപനവും ലഹളയും ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോയും ചിത്രങ്ങളും

‘ ക്രിമിനൽ കൂട്ടങ്ങളെ നിയന്ത്രിക്കുന്നതാണ് ഷാഫിക്ക് നല്ലത്, അശ്ലീലം പറഞ്ഞ് പെണ്ണുങ്ങളെ തോൽപ്പിക്കമെന്നത് അതിമോഹം’; കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ കോണ്‍ഗ്രസ് അധിക്ഷേപത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക ഷാഹിന കെ.കെ

വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ലൈംഗിക അധിക്ഷേപത്തെയും സൈബര്‍ അറ്റാക്കിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന. സോഷ്യല്‍മീഡിയയിലൂടെയാണ് ഷാഹിനയുടെ പ്രതികരണം. ”ടീച്ചറെ ലൈംഗികമായി അധിക്ഷേപിക്കുന്ന ക്രിമിനൽ കൂട്ടങ്ങളെ നിയന്ത്രിക്കുന്നതാണ് ഷാഫി പറമ്പിലിന് നല്ലതെന്നും, റൗഡി തോമയുടെ മടിയിലിരിക്കും ഗൗരി ചോത്തി മൂർദാബാദ് എന്ന് മുദ്രാവാക്യം

വെങ്ങളം മുതല്‍ കോട്ടക്കല്‍ വരെ പര്യടനം; കെ.കെ.ശൈലജ ടീച്ചര്‍ നാളെ കൊയിലാണ്ടി മണ്ഡലത്തില്‍

കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ നാളെ കൊയിലാണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 8.30ന് വെങ്ങളം കല്ലടത്താഴെ ആരംഭിക്കുന്ന പര്യടനം രാത്രി 7.30ന് കോട്ടക്കലില്‍ അവസാനിക്കും. 8.30: വെങ്ങളം കല്ലടത്താഴ 9: കൊളക്കാട് 9.30: ചേലിയ പറയന്‍കുഴി 10: ഞാണം പൊയില്‍ 10.30: ഇ.എം.എസ് കോര്‍ണര്‍ 11: പെരുവട്ടൂര്‍ 11.30:

ലോകസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ കെ ശെെലജ ടീച്ചർ

വടകര: വടകര ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ കെ ശെെലജ ലോകസഭാ തെരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വടകര മണ്ഡലത്തിന്റെ വരണാധികാരി എഡിഎം കെ അജീഷ് മുൻപാകെയാണ് പത്രിക നൽകിയത്. ഒഞ്ചിയം ബലികുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ശെെലജ ടീച്ചർ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി തിരിച്ചത്. ബാന്റ് മേളങ്ങളുടെയും

ലോക്സഭാ തിരഞ്ഞെടുപ്പ്: കെ കെ ശെെലജ ടീച്ചർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

വടകര: വടകര ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ കെ ശെെലജ ലോക്സഭാ തെരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ രാവിലെ പതിനൊന്ന് മണിക്ക് വടകര മണ്ഡലത്തിന്റെ വരണാധികാരി എഡിഎം കെ അജീഷ് മുൻപാകെയാണ് പത്രിക നൽകുക. സ്ഥാനാർത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാൾക്കോ നാമനിർദ്ദേശ പത്രിക നൽകാവുന്നതാണ്. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക

വടകര ഇത്തവണ ഇടതുപക്ഷത്തെ നെഞ്ചേറ്റുമെന്ന് ശൈലജ ടീച്ചര്‍; മൂരാട് മുതല്‍ കാട്ടിലപ്പീടികവരെ നൂറുകണക്കിന് വോട്ടര്‍മാരുടെ സ്വീകരണമേറ്റുവാങ്ങി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പൊതുപര്യടനം- ചിത്രങ്ങള്‍ കാണാം

വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയുടെ കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ പൊതുപര്യടത്തിന് കാട്ടിലപ്പീടികയില്‍ സമാപനം. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന പൊതു പര്യടനം ഏഴ് നിയോജകമണ്ഡലങ്ങളിലേയും 1186 ബൂത്തുകളിലൂടെയാണ് കടന്നുപോകുക. ഇരുപതോളം കേന്ദ്രങ്ങളില്‍ സ്വീകരണ യോഗവുമുണ്ടാകും. മൂരാട് നിന്ന് ആരംഭിച്ച പര്യടനം എല്‍.ഡി.എഫ് പാര്‍ലിമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ ഫ്‌ലാഗ് ഓഫ്

”പൗരത്വഭേദഗതി നിയമം അറബിക്കടലില്‍”; ആയഞ്ചേരിയില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ചില്‍ ഉയര്‍ന്നുപൊങ്ങിയത് നൂറുകണക്കിന് പ്രതിഷേധ പന്തങ്ങള്‍

ആയഞ്ചേരി: മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ആയിഞ്ചേരിയില്‍ ജ്വലിച്ചത് നൂറുകണക്കിന് പ്രതിരോധത്തിന്റെ തീപ്പന്തങ്ങള്‍. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച എല്‍.ഡി.എഫിന്റെ പ്രതിഷേധ നൈറ്റ് മാര്‍ച്ചില്‍ മുദ്രാവാക്യം വിളിയുമായി നൂറുകണക്കിനുപേര്‍ അണിനിരന്നു. വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. മക്കള്‍മുക്കില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ആയഞ്ചേരി