വടകര പൊലീസ് സ്റ്റേഷനില്‍ കൊയിലാണ്ടി സ്വദേശിയായ എസ്.സി.പി.ഒ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വടകര: വടകര പൊലീസ് സ്റ്റേഷനില്‍ എസ്.സി.പി.ഒ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊയിലാണ്ടി സ്വദേശിയായ എസ്.സി.പി.ഒ സജിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
കല്ലേരി സ്വദേശി സജീവന്റെ കസ്റ്റഡി മരണത്തിനു പിന്നാലെ വടകര സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റിയിരുന്നു. വിവിധ സ്റ്റേഷനുകളില്‍ നിന്നും വടകരയിലേക്ക് മാറ്റിയ ജീവനക്കാരനാണ് നിലവില്‍ സ്റ്റേഷനിലുള്ളത്.
summary: ASI, a native of Koilandi, tried to commit suicide at Vadakara police station