പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം; അവസാന തീയതി മെയ് 21, ജൂൺ രണ്ടിന്‌ ആദ്യ അലോട്ട്‌മെന്റ്


തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് വൈകീട്ട്‌ നാലു മുതൽ സമർപ്പിക്കാം. പൂർണമായും ഓൺലൈനായാണ്‌ പ്രവേശന നടപടികൾ. ഈ മാസം 21 വരെയാണ് അപേക്ഷ നൽകാനാകുക. ഒരു റവന്യൂ ജില്ലയിലെ സ്കൂളുകൾക്കെല്ലാമായി ഒരൊറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കൻഡറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളിലും ഹയർ സെക്കൻഡറി സ്കൂളിലും ഹെൽപ്‌ ഡെസ്ക്‌ പ്രവർത്തിക്കും. . 24ന്‌ ട്രയൽ അലോട്ട്‌മെന്റ് നടക്കും. ജൂൺ രണ്ടിനാണ്‌ ആദ്യ അലോട്ട്‌മെന്റ്. 10ന്‌ രണ്ടാം അലോട്ട്‌മെന്റും 16ന്‌ മൂന്നാം അലോട്ട്‌മെന്റും നടക്കും.

ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ഒഴിവുകൾ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും. പട്ടിക ജാതി വികസന വകുപ്പിന് കീഴിലെ ആറ്‌ മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെയാണ്‌.

Description: Plus One admission process begins today