ഓര്‍മയും കഥകളും ഒപ്പം പാട്ടും; സ്മൃതി തീരത്തെ ഓര്‍മകള്‍ തോടി കൊയിലാണ്ടി ഗേള്‍സ് ഹയര്‍ സെക്കഡറി സ്‌കൂളിലെ അധ്യാപകര്‍ വീണ്ടും സ്‌കൂള്‍ അങ്കണത്തിലെത്തി


കൊയിലാണ്ടി: ഗവ.ഗേള്‍സ് ഹയര്‍ സെക്കഡറി സ്‌കൂളിലെ പൂര്‍വ്വ അധ്യാപകരും അനധ്യാപകരും ഒത്തു ചേര്‍ന്നു. നാല്‍പത് വര്‍ഷത്തിനിടയില്‍ ജോലി ചെയ്ത ജീവനക്കാരാണ് സ്മൃതി തീരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എത്തിയത്.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഴയ ഓര്‍മകള്‍ പങ്കുവെച്ചും കഥകള്‍ പറഞ്ഞും നല്ല നിമിഷങ്ങള്‍ തീര്‍ത്തു. വിവിധ കാലങ്ങയളില്‍ ജോലി ചെയ്ത 72 ഓളം പേരാണ് പരിപാടിയില്‍ എത്തിചേര്‍ന്നത്.

പ്രധാന അധ്യാപിക എം.കെ.ഗീത ആമുഖഭാഷണം നടത്തി. പൂര്‍വാധ്യാപക ഫോറം ചെയര്‍മാന്‍ കെ.ടി.മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.വത്സന്‍, ഗംഗാധരന്‍ നമ്പ്യാര്‍, ഫസലുല്‍ റഹ്‌മാന്‍, എം.എം.ചന്ദ്രന്‍, പി.കെ.രാമദാസന്‍, രാജന്‍ പഴങ്കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

summary: The teachers of Koyilandy Girls’ Higher Secondary School returned to the school