വയനാട് തൊള്ളായിരം കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് യുവതി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
വയനാട്: മേപ്പാടി തൊള്ളായിരം കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം.
900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്.
Description: Woman dies after tent collapses at resort in Wayanad 900 Kandi