കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ സ്വപ്നം? റെയിൽവേയിൽ 9970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അവസരം
റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് റിക്രൂട്ടമെന്റിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി മെയ് 19 വരെ നീട്ടി. അപേക്ഷകര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.in വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. മെയ് 21 വരെ അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. മെയ് 22 മുതല്‍ 31 വരെ അപേക്ഷകളില്‍ തിരുത്തല്‍ വരുത്താനും അവസരമുണ്ടായിരിക്കുന്നതാണ്.
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുളള 9970 ഒഴിവുകള്‍ നികത്തുന്നതിനായി വലിയ രീതിയിലുളള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്. 9970 ഒഴിവുകളില്‍ 4116 ഒഴിവുകള്‍ അണ്‍ റിസര്‍വ്ഡ് വിഭാഗത്തിനും 1,716 ഒഴിവുകള്‍ പട്ടികജാതി വിഭാഗത്തിനും 858 ഒഴിവുകള്‍ പട്ടിക വര്‍ഗ വിഭാഗത്തിനും 2,289 ഒഴിവുകള്‍ ഒബിസിക്കും 991 സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും 1004 മുന്‍ സൈനികര്‍ക്കുവേണ്ടിയുമാണ് സംവരണം ചെയ്തിരിക്കുന്നത്.
കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് അപേക്ഷകര്‍ക്കുണ്ടായിരിക്കേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ജനുവരി ഒന്നിന് 18മുതല്‍ 33 വയസുവരെ ആയിരിക്കണം.
ഒബിസി / എസ്ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം മൂന്ന്, അഞ്ച് വര്‍ഷത്തെ പ്രായപരിധി ഇളവ് ലഭിക്കും. കൊവിഡ് സമയത്ത് മുന്‍ റിക്രൂട്ട്‌മെന്റ് അവസരങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ ഒറ്റത്തവണ പ്രായപരിധി ഇളവ് നല്‍കിയിട്ടുണ്ട്. കൂടാതെ റെയില്‍വേയുടെ മെഡിക്കല്‍ ഫിറ്റ്‌നസ് മാനദണ്ഡങ്ങളും പാലിക്കണം. ജനറല്‍ വിഭാഗങ്ങള്‍ക്കും ഒബിസിക്കും 500 രൂപയ്ക്കും മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.
Description: 9970 Assistant Loco Pilot vacancies in Railways