കോഴിക്കോട് ജില്ലയിൽ ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം


കോഴിക്കോട്: കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം. പഹൽഗാം സംഭവത്തെത്തുടർന്നുള്ള പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.

മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതിനാണ് നിരോധനം. പടക്കങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയുടെ വിൽപന, വാങ്ങൽ, ഉപയോഗം എന്നിവയും നിരോധിച്ചു.

Description: Ban on flying drones and bursting firecrackers in Kozhikode district