മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു
പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്.
കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് അപകടത്തിൽപ്പെടുകയായിരുന്നു ഇരുവരേയും കാണാതായതിനെ തുടർന്ന് നിഹാലിന്റെ ഫോണ്‍ ലൊക്കേഷൻ നോക്കിയാണ് ഡാമിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയത്.
തുടർന്ന് ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തി. ഇന്ന് പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Description: Brothers drown in Malampuzha Dam