മൈ ഭാരത് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരാകാന്‍ യുവാക്കള്‍ക്ക് അവസരം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു


യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ മൈ ഭാരത്, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ യുവാക്കള്‍ക്ക് അവസരം. യുദ്ധം, ദുരന്തം തുടങ്ങിയ അടിയന്തരാവസ്ഥകളിലും പ്രതിസന്ധി ഘട്ടങ്ങളിലും രാജ്യത്തെ സേവിക്കാന്‍ യുവ പൗരന്മാരെ ശാക്തീകരിക്കുന്നതിനുള്ള ഏകീകൃത ശ്രമത്തിന്റെ ഭാഗമായാണ് ഉദ്യമം.

രജിസ്‌ട്രേഷനായി https://mybharat.gov.in പ്രായ പരിധി : 18 വയസിന് മുകളില്‍. എക്‌സ് ആര്‍മി, എക്‌സ് എന്‍.സി.സി, എന്‍.സി.സി, എസ്.പി.സി, എന്‍.വൈ.കെ.എസ്.എന്‍.എസ്.എസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് വോളന്റിയേഴ്‌സിന് പ്രത്യേക പരിഗണന ഉണ്ടാകും.

Description: Youth get chance to become My Bharat Civil Defence volunteers