Tag: vatakara

Total 44 Posts

മാഹി റെയിൽവേ പരിസരത്ത് കണ്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി; കൊലപാതകമെന്ന് സൂചന, അന്വേഷണം ഊർജിതമാക്കി പോലീസ്

വടകര: മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊലപാതകമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആന്തരികാവയങ്ങളുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ആളെ തിരിച്ചറിയാത്തതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വാരിയെല്ലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം

വടകരയിൽ 954 ഉം കോഴിക്കോട് 481 ഉം; ഹോം വോട്ടിലൂടെ വോട്ട് ചെയ്ത സന്തോഷത്തിൽ വയോധികരും ഭിന്നശേഷിക്കാരും

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിംഗ് സംവിധാനത്തിന് ഇന്ന് (ബുധൻ) ജില്ലയില്‍ തുടക്കമായി. വടകര ലോക്സഭ പരിധിയിൽ 954 പേരും കോഴിക്കോട് ലോക്സഭ പരിധിയിൽ 481 പേരുമാണ് വോട്ട് ചെയ്തത്. വടകര ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് നിയോജകമണ്ഡലങ്ങളിലായി ഇന്നലെ

തെരഞ്ഞെടുപ്പ് സുരക്ഷിതമാക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണം; ഹൈക്കോടതിയെ സമീപിച്ച് ഷാഫി പറമ്പില്‍

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കള്ളവോട്ട് തടയാന്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയെ സമീപിച്ചു. വടകരയില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഷാഫി ആരോപിക്കുന്നത്. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സി.പി.എം പ്രവര്‍ത്തകര്‍ മുന്‍കാലങ്ങളില്‍ ചെയ്തിട്ടുണ്ട്. ബൂത്ത് ഏജന്റുമാരും, മിക്ക പൊലീസ് ഉദ്യോഗസ്ഥരും സി.പി.എം അനുഭാവികളാണ്. സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിനെതിരെ

വടകരയില്‍ പരാജയഭീതി പൂണ്ട സി.പി.എം കലാപമുണ്ടാക്കാന്‍വേണ്ടിയാണ് ബോംബ് നിര്‍മ്മിക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍; അക്രമ രാഷ്ട്രീയത്തിനെതിരെ കീഴരിയൂരില്‍ പ്രതിഷേധ സംഗമം

കീഴരിയൂര്‍: വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ പരാജയഭീതി പൂണ്ട സി.പി.എം കലാപമുണ്ടാക്കുന്നതിനുവേണ്ടിയാണ് ബോംബ് നിര്‍മിക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്റെ ചോര വീണ മണ്ണില്‍ വീണ്ടും അക്രമ രാഷ്ട്രീയത്തിന് പാര്‍ട്ടി നേതൃത്വം കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാനൂരിലെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കീഴരിയൂരില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ വടകരയില്‍ തള്ളിയത് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പത്രിക

കോഴിക്കോട്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച പൂര്‍ത്തിയായപ്പോള്‍ വടകരയില്‍ സൂക്ഷ്മ പരിശോധനയില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളി. വടകരയില്‍ സി.പി.ഐ.എം ഡമ്മി സ്ഥാനാര്‍ഥി കെ.കെ.ലതിക, ബി.ജെ.പി ഡമ്മി സ്ഥാനാര്‍ഥി സത്യപ്രകാശ് പി എന്നിവരുടേതും ബി.എസ്.പി സ്ഥാനാര്‍ഥി പവിത്രന്‍ ഇ യുടെയും പത്രികകളാണ് തള്ളിയത്. നിശ്ചിത സമയത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാത്തത് മൂലമാണ് ബി.എസ്.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്.

”വരന്‍ ഷാഫി പറമ്പില്‍, വധു….” വൈറലാവുന്ന വടകരയിലെ ഈ ‘കല്ല്യാണക്കത്ത്’ അല്പം സീരിയസാണ്

വടകര: പാട്ടുകളിലൂടെയും സ്‌കിറ്റുകളിലൂടെയുമുള്ള തെരഞ്ഞെടുപ്പ് പ്രചരണ രീതികള്‍ പണ്ടുമുതലേയുണ്ട്. എന്നാല്‍ കല്ല്യാണക്കത്ത് മോഡലില്‍ ഒരു ഇലക്ഷന്‍ ക്യാമ്പെയ്ന്‍ നമുക്കത്ര പരിചയമുള്ളതല്ല. വടകരയിലാണ് ഈ വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചരണം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുവേണ്ടി കല്ല്യാണക്കത്ത് രൂപത്തില്‍ പ്രവര്‍ത്തകര്‍ നടത്തുന്ന വോട്ടഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാണ്. കത്ത് ഇങ്ങനെ. വരന്‍ ഷാഫി പറമ്പില്‍, വധു ജനാധിപത്യം. വോട്ടിങ്

വോട്ടുപിടിക്കാന്‍ ഖത്തറിലെത്തിയ ഷാഫി പറമ്പിലിന് ഉജ്ജ്വല സ്വീകരണം; ”വടകരാരവം” കണ്‍വന്‍ഷനില്‍ വന്‍ ജനപങ്കാളിത്തം

വടകര: ഷാഫി പറമ്പിലിന് ഉജ്ജ്വല സ്വീകരണമൊരുക്കി ഖത്തറിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. പ്രചാരണത്തിനായെത്തിയ ഷാഫിയെ കാണാന്‍ നിരവധി പേരാണ് ഒത്തുകൂടിയത്. ഷാഫിയെ സ്വീകരിക്കാന്‍ യു.ഡി.എഫ് വടകര പാര്‍ലമെന്റ് മണ്ഡലം ഖത്തര്‍ കമ്മിറ്റി ‘വടകരാരവം’ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വക്ര അല്‍ മിഷാഫിലെ പോഡാര്‍ പേള്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വലിയ ജനാരവമാണ് ഷാഫിയെ സ്വീകരിക്കാന്‍ ഒത്തു കൂടിയത്. പാറക്കല്‍

കടത്തനാടന്‍ മണ്ണില്‍ പോര് മുറുക്കാന്‍ ഷാഫി പറമ്പില്‍ നാളെയെത്തും; യു.ഡി.എഫ് ക്യാമ്പില്‍ ആവേശം, ഒരുക്കുന്നത് വമ്പന്‍ സ്വീകരണ പരിപാടി

വടകര: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പാലക്കാട് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഷാഫി പറമ്പില്‍ നാളെയെത്തും. നാളെ വൈകുന്നേരം വടകര പുതിയ സ്റ്റാന്റ് പരിസരത്ത് ഷാഫി പറമ്പിലിന് പ്രവര്‍ത്തകർ വമ്പന്‍ സ്വീകരണമൊരുക്കും. തുടര്‍ന്ന് കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ഷാഫി സംസാരിക്കും. പ്രചരണ രംഗത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ

വടകരയില്‍ മത്സരിക്കുന്നതില്‍ ഷാഫി പറമ്പിലിനും അതൃപ്തി; നേതൃത്വത്തെ അറിയിച്ചെന്ന് സൂചന, സ്ഥാനാർഥി പ്രഖ്യാപനം നീളുന്നു

വടകര: വടകര ലോക്‌സഭാ മത്സരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പിലിന് അതൃപ്തി. മുതിര്‍ന്ന നേതാക്കളെ ഷാഫി ഇക്കാര്യം അറിയിച്ചതായാണ് സൂചന. പാലക്കാട് നിയോജകമണ്ഡലം ഒഴിവാക്കി വടകരയിലേക്ക് പോകുന്നത് രാഷ്ട്രീയപരമായി യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാഫി അതൃപ്തിയറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍

വടകരയില്‍ കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച; പണവും സാധനങ്ങളും നഷ്ടപ്പെട്ടു

വടകര: വടകരക്കടുത്ത് ചോറോട് ഗേറ്റില്‍ ആറ് കടകളില്‍ മോഷണം നടന്നതായി പരാതി. ടി.പി. ആര്‍ സ്റ്റോര്‍, അല്‍ അമീന്‍ ചിക്കന്‍ സ്റ്റാള്‍, മണ്ണില്‍ രാജീവന്റെ പലചരക്ക് കട, കെ എന്‍ ട്രേഡേഴ്സ്, ചെറിയാണ്ടി രാജേഷിന്റെ പച്ചക്കറി കട, ത്രീസ്റ്റാര്‍ മീന്‍ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഭൂരിപക്ഷം കടകളില്‍ നിന്നും പണം നഷ്ടപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്.