നാദാപുരത്ത് പെരുന്നാള്‍ ആഘോഷത്തിനിടെ കയ്യില്‍ നിന്ന് പടക്കം പൊട്ടി യുവാവിന് പരിക്കേറ്റു


നാദാപുരം: പെരുന്നാള്‍ ആഘോഷത്തിനിടെ കയ്യില്‍ നിന്ന് പടക്കം പൊട്ടി യുവാവിന് പരിക്കേറ്റു. പേരോട് പുന്നോളി വഹാബിന്റെ (32) വലതു കയ്യിലെ നാല് വിരലുകള്‍ക്കാണ് സാരമായി പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. വീട്ടില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ പടക്കം വഹാബിന്റെ കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ വഹാബിന്റെ വലത് കയ്യിലെ നാല് വിരലുകള്‍ മുറിഞ്ഞുവീണു.

സാരമായി പരിക്കേറ്റ വഹാബിനെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് വഹാബിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

[bot1]