മികച്ച സംവിധായകന്‍ സച്ചി, നടി അപര്‍ണ്ണ ബാലമുരളി, ബിജു മേനോനും നഞ്ചിയമ്മയ്ക്കും പുരസ്‌കാരം; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മലയാളം. അന്തരിച്ച സച്ചിയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടു. സുരൈ പോട്ര് എന്ന ചിത്രം സൂര്യയ്ക്ക് പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ തന്‍ഹാജി എന്ന ചിത്രത്തിലെ പ്രകടനമാണ് അജയ് ദേവഗണിനെ പുരസ്‌കാരാര്‍ഹനാക്കിയത്. സുരൈ പോട്ര് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച അപര്‍ണ്ണ ബാലമുരളിയാണ് മികച്ച നടി.

അയ്യപ്പനും കോശിയിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം ബിജു മേനോന്‍ സ്വന്തമാക്കി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. മികച്ച സംഘട്ടനത്തിനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും നേടി. തിങ്കളാഴ്ച നിശ്ചയം ആണ് മികച്ച മലയാള ചിത്രം.

പുരസ്‌കാര പട്ടിക

മികച്ച ഫീച്ചര്‍ സിനിമ: സൂരരൈ പോട്ര്

മികച്ച സംവിധായകന്‍: സച്ചി (അയ്യപ്പനും കോശിയും)

മികച്ച നടന്‍: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗണ്‍ (താനാജി ദ് അണ്‍സങ് വാരിയര്‍)

മികച്ച നടി: അപര്‍ണ ബാലമുരളി (സൂരരൈ പോട്ര്)

ജനപ്രിയ ചിത്രം: താനാജി ദ് അണ്‍സങ് വാരിയര്‍ (സംവിധായകന്‍: ഓം റൗത്)

മികച്ച കുട്ടികളുടെ ചിത്രം: സുമി

സിനിമ പുതുമുഖ സംവിധായകന്‍: മഡോണേ അശ്വിന്‍ (മണ്ടേല)

മികച്ച സഹനടന്‍: ബിജു മേനോന്‍ (അയ്യപ്പനും കോശിയും)

മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി

മികച്ച പിന്നണിഗായകന്‍: രാഹുല്‍ ദേശ്പാണ്ഡെ

മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച ഛായാഗ്രഹണം: സുപ്രതീം ബോല്‍ (അവിജാത്രിക്)

മികച്ച തിരക്കഥ: ശാലിനി ഉഷ നായര്‍, സുധ കൊങ്കാര (സൂരരൈ പോട്ര്)

മികച്ച സംഭാഷണം: മഡോണെ അശ്വിന്‍ (മണ്ടേല)

മികച്ച എഡിറ്റിംഗ്: ശ്രീകര്‍ പ്രസാദ്

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: അനീസ് നാടോടി (കപ്പേള)

മികച്ച വസ്ത്രാലങ്കാരം: നചികേത് ബര്‍വേ, മഹേഷ് ഷെര്‍ല (താനാജി ദ് അണ്‍സങ് വാരിയര്‍)

മികച്ച ചമയം: ടിവി രാം ബാബു (നാട്യം)

മികച്ച സംഗീത സംവിധാനം: എസ് തമന്‍ (അല വൈകുന്ദാപുരമലു)

മികച്ച പശ്ചാത്തല സംഗീതം: ജി.വി പ്രകാശ് കുമാര്‍ (സൂരരൈ പോട്ര്)

മികച്ച ഗാനരചന: മനോഡജ് മുന്‍താഷീര്‍

മികച്ച നൃത്ത സംവിധാനം: സന്ധ്യ രാജു (നാട്യം)

മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി, രാജേശേഖര്‍, സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും)

പ്രത്യേക ജൂറി പുരസ്‌കാരം / പ്രത്യേക പരാമര്‍ശം: വാങ്ക് (മലയാളം)

മികച്ച മലയാള സിനിമ: തിങ്കളാഴ്ച നിശ്ചയം (പ്രസന്ന ഹെഡ്‌ഗെ)