5ജി സേവനങ്ങള്‍ കോഴിക്കോട് നഗരത്തിലും; ഉപഭോക്താക്കള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ!


Advertisement

കോഴിക്കോട്: ജിയോ ട്രൂ 5ജി സേവനങ്ങള്‍ കോഴിക്കോട് നഗര പരിധിയിലും തൃശൂരും ഇന്ന് മുതല്‍ ആരംഭിച്ചു. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട്, തൃശൂര്‍ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

ജനുവരി 10 മുതല്‍, തൃശ്ശൂരിലെയും കോഴിക്കോടിലെയും ജിയോ ഉപയോക്താക്കള്‍ക്ക് അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ അനുഭവിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കുന്നതാണ്.

Advertisement

ഉപഭോക്താക്കള്‍ സിം മാറ്റണോ?

5ഏ സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ അവരുടെ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല.

5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായിരിക്കണം.

Advertisement

ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ടായിരിക്കും

Advertisement