കാട്ടിലപീടികയിൽ ബൈക്കുകൾ കൂട്ടിയിടച്ച് അപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം


Advertisement

കൊയിലാണ്ടി: ദേശീയപാതയിൽ കാട്ടില പീടികയിൽ ബൈക്കുകൾ കൂട്ടിയിടച്ച് രണ്ടു യുവാക്കൾ മരിച്ചു. വടകര  സ്വദേശികളായ അശ്വിൻ, ദീക്ഷിത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോൾ പുലർച്ചെ മൂന്നരയോടെയാണ് സംഭവം.

Advertisement

യുവാക്കൾ സഞ്ചരിച്ച K L56 K8334,, KL 18 Ac3368 നമ്പർ ബൈക്കുകൾ എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്വിൻ്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ,ദീക്ഷിതിൻ്റെ മൃതദേഹം മെഡിക്കൽ കോളെജിലുമാണുള്ളത്.

ശ്രീനിവാസന്റെയും പ്രജിതയുടെയും മകനാണ് അശ്വിൻ. സഹോദരൻ അഭിനന്ദ്. ​ഗിരീഷന്റെയും ​ഗ്രീഷ്മയുടെയും മകനാണ് ദീക്ഷിത്.

Advertisement
Advertisement

Summary: 2 young man died in an accident at Katilapeedika