തിരുവനന്തപുരത്ത് പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു


Advertisement

തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. വടശ്ശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കല്‍ സ്വദേശി ഗോപുവാണ് (20) കസ്റ്റഡിയിലുള്ളത്.

Advertisement

സഹോദരിമാര്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ പ്രതി പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

സംഗീതയുടെ അച്ഛന്‍ സജീവിന്റെ മുന്നില്‍ വച്ചാണ് അരുംകൊല നടന്നത്. വീടിന്റെ വാതിലില്‍ നിര്‍ത്താതെ മുട്ടുന്ന ശബ്ദം കേട്ട് സജീവ് ജനല്‍ തുറന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് സംഗീത.

Advertisement

സംഗീതയുടെ സുഹൃത്തായിരുന്നു ഗോപു. സംഗീതയുടെ വിശ്വാസം ഉറപ്പിക്കാന്‍ ഗോപു മറ്റൊരു ഫോണില്‍ നിന്ന് അഖില്‍ എന്നപേരില്‍ സംഗീതയുമായി ചാറ്റിങ് തുടങ്ങി. രണ്ട് പേരില്‍ സംഗീതയുമായി അടുപ്പം തുടരുകയായിരുന്നു. ഇന്നലെ അഖില്‍ എന്ന പേരില്‍ ചാറ്റ് ചെയ്യുമ്പോള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് സംഗീത വീടിന് പുറത്തേക്ക് പോയത്. ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരിയോട് പറഞ്ഞിട്ടാണ് സംഗീത പുറത്തിറങ്ങിയത്.

ഹെല്‍മറ്റ് ധരിച്ചച്ചെത്തിയ യുവാവിനെ കണ്ട് ഗോപു ആണോ എന്ന് സംശയം തോന്നി. എന്നാല്‍ അപ്പോള്‍ തന്നെ യുവാവ് കൈയിലുണ്ടായിരുന്ന കത്തി സംഗീതയുടെ കഴുത്തിന് നേരെ വീശുകയായിരുന്നു. ഉടന്‍ തന്നെ സംഗീത നിലത്തുവീണു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു.


Related Story: പ്രണയിച്ചതിന്റെ പേരിൽ കൊല നടത്തി ജയിലിലായ കാമുകിമാരും കാമുകന്മാരും ഈ ജയിൽക്കഥകൾ കൂടി അറിയണം; റിനീഷ് തിരുവള്ളൂർ എഴുതുന്നു – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Also Read: ‘വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറി, ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തറുത്തു’; കണ്ണൂരിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത് – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery:17-year-old girl killed in Varkala, Trivandrum. Friend in police custody.