വയനാട്ടില്‍ ചെക്ക് ഡാമിന് സമീപം വൈദ്യുതാഘാതമേറ്റ് പതിനാലുകാരന് ദാരുണാന്ത്യം
വയനാട്: മാനന്തവാടി കുഴിനിലം ചെക് ഡാമിന് സമീപം വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന് കോളനിയിലെ അഭിജിത്താണ് മരിച്ചത്. പതിനാല് വയസായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപത്തുള്ള ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയിരുന്നു. ഇവിടെ നിന്നും ഷോക്കേറ്റതാണെന്നാണ് സൂചന.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ അഭിജിത്തിനെ ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
കണിയാരം ഫാ.ജി.കെ.എം ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രാജു-ബിന്ദു എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: അജിത്ത്, അപ്പു, അമ്മു.