പാലക്കാട് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77കാരന്‍ പോലീസ് കസ്റ്റഡിയില്‍


പാലക്കാട്: പാലക്കാട് നടുപ്പുണിയില്‍ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗിതാക്രമം. വില്ലൂന്നി സ്വദേശിയായ 77കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിഥിതൊഴിലാളികളുടെ മകള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേക്ക് എടുത്തുകൊണ്ടുപോയാണ് പ്രതി ചൂഷണത്തിനിരയാക്കിയത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ 77കാരനെ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.