ഒരാഴ്ചയ്ക്കിടയില്‍ പിടികൂടിയത് മൂന്ന് രാജവെമ്പാലകളെ; താമരശ്ശേരിയില്‍ വീട്ടുവളപ്പില്‍ നിന്ന് പത്തടി നീളമുള്ള രാജവെമ്പാലയെ പിടികൂടി


Advertisement

താമരശ്ശേരി: താമരശ്ശേരിയില്‍ വീട്ടുവളപ്പില്‍ നിന്ന് ഉഗ്രവിഷമുള്ള പാമ്പായ രാജവെമ്പാലയെ പിടികൂടി. താമരശ്ശേരി കൂരോട്ടുപാറ തെക്കേവീട്ടില്‍ ജോണ്‍ ഡാനിയേലിന്റെ വീട്ടുപറമ്പില്‍ നിന്നാണ് ഭീമന്‍ രാജവെമ്പാലയെ പിടികൂടിയത്.

Advertisement

കഴിഞ്ഞ ആഴ്ചയും ഇതേ പുരയിടത്തില്‍ നിന്ന് രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു. ഇണചേരാനായി വീട്ടുവളപ്പിലെത്തിയ രണ്ട് രാജവെമ്പാലകളെയാണ് അന്ന് പിടികൂടിയത്.

Advertisement

പന്ത്രണ്ട് അടിയും ഒമ്പത് അടിയും നീളമുള്ള ഈ പാമ്പുകളെ താമരശ്ശേരിയില്‍ നിന്ന് ദ്രുതകര്‍മ്മസേന എത്തിയാണ് പിടികൂടിയത്. ഈ പാമ്പുകളെ കണ്ടെത്തിയ അതേ സ്ഥലത്ത് വച്ചാണ് ഇന്ന് പത്തടി നീളമുള്ള മറ്റൊരു രാജവെമ്പാലയെ പിടികൂടിയത്.

Advertisement