Tag: King cobra

Total 2 Posts

ഒരാഴ്ചയ്ക്കിടയില്‍ പിടികൂടിയത് മൂന്ന് രാജവെമ്പാലകളെ; താമരശ്ശേരിയില്‍ വീട്ടുവളപ്പില്‍ നിന്ന് പത്തടി നീളമുള്ള രാജവെമ്പാലയെ പിടികൂടി

താമരശ്ശേരി: താമരശ്ശേരിയില്‍ വീട്ടുവളപ്പില്‍ നിന്ന് ഉഗ്രവിഷമുള്ള പാമ്പായ രാജവെമ്പാലയെ പിടികൂടി. താമരശ്ശേരി കൂരോട്ടുപാറ തെക്കേവീട്ടില്‍ ജോണ്‍ ഡാനിയേലിന്റെ വീട്ടുപറമ്പില്‍ നിന്നാണ് ഭീമന്‍ രാജവെമ്പാലയെ പിടികൂടിയത്. കഴിഞ്ഞ ആഴ്ചയും ഇതേ പുരയിടത്തില്‍ നിന്ന് രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു. ഇണചേരാനായി വീട്ടുവളപ്പിലെത്തിയ രണ്ട് രാജവെമ്പാലകളെയാണ് അന്ന് പിടികൂടിയത്. പന്ത്രണ്ട് അടിയും ഒമ്പത് അടിയും നീളമുള്ള ഈ പാമ്പുകളെ താമരശ്ശേരിയില്‍

സമീപത്ത് തേങ്ങ വീണതോടെ പത്തിയുയർത്തി രാജവെമ്പാല; കായക്കൊടി കണയോങ്കോടു നിന്ന് പത്തടി നീളവും 23 കിലോ തൂക്കവുമുള്ള പാമ്പിനെ പിടികൂടി

കുറ്റ്യാടി: ആളൊഴിഞ്ഞ പറമ്പിൽ തേങ്ങാ ഇടാൻ വന്നവരുടെ മുൻപിൽ പത്തിപൊക്കി രാജവെമ്പാല. കുറ്റ്യാടി കായക്കൊടി കണയോങ്കോടു നിന്നാണ് പാമ്പിനെ പിടികൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പിനെ പിടികൂടിയത്. പള്ളിയറത്തൊടിയിൽ ആൾപാർപ്പില്ലാത്ത പറമ്പിൽ തേങ്ങയിടുന്നതിനിടയിലാണ് തൊഴിലാളികൾ പാമ്പിനെ കണ്ടത്. സമീപം തേങ്ങ വീണതോടെ പാമ്പ് പത്തിയുയർത്തുകയായിരുന്നു. ഒടുവിൽ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. പത്തടി നീളവും 23