കൊയിലാണ്ടി – താമരശ്ശേരി റോഡിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാർ റോഡിലേക്ക് വീണു; പുറകെ എത്തിയ ടിപ്പർ കയറിയിറങ്ങി യുവാക്കൾക്ക് ദാരുണാന്ത്യം


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി – താമരശ്ശേരി റോഡിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ വാഹനാപകടത്തെ തുടർന്ന് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisement

ഇന്ന് വൈകീട്ട് ആറോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ഇവരുടെ ശരീരത്തിലുടെ പിന്നാലെ എത്തിയ ടിപ്പര്‍ കയറിയിറങ്ങുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചതായാണ് ലഭിച്ച വിവരം. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടത്.

Advertisement

അജ്ഞയ ബസ്സാണ് ബൈക്കിൽ ഇടിച്ചത്. റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് ഇവരുടെ ദേഹത്ത് കയറിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ.

Advertisement