കയത്തിലേക്ക് പാറക്കെട്ടിന് മുകളില്‍ നിന്ന് ചാടിയപ്പോള്‍ മുങ്ങിപ്പോയി; പതങ്കയത്ത് പതിനെട്ടുകാരന്‍ മുങ്ങിമരിച്ചത് അവധി ആഘോഷങ്ങള്‍ക്കിടെ


Advertisement

മുക്കം: കോടഞ്ചേരി നാരങ്ങാതോട് പതങ്കയത്ത് വെള്ളക്കെട്ടില്‍ മുങ്ങി വിദ്യാര്‍ഥി മരിച്ചത് സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാനെത്തിയപ്പോള്‍. തലയാട് കാവുംപുറത്ത് ശശികുമാറിന്റെ മകന്‍ അജല്‍ (18) ആണ് മരിച്ചത്. ശിവപുരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അജല്‍.

Advertisement

പാറക്കെട്ടിന് മുകളില്‍ നിന്നും കയത്തിലേക്ക് ചാടിയ അജല്‍ മുങ്ങിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് നീന്തല്‍ വശമില്ലാത്തതിനാല്‍ രക്ഷപ്പെടുത്താനായില്ല.

Advertisement

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്.

Advertisement

ശനിയാഴ്ച പകല്‍ 12 മണിക്കായിരുന്നു സംഭവം. അമ്മ: പ്രമീള. സഹോദരന്‍: അമല്‍.