വടകരയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; പിടിയിലായത് മേമുണ്ട സ്വദേശി


Advertisement

വടകര: വടകരയില്‍ 10 ഗ്രാം എം.ഡി.എം.എയുമായി ഒരാള്‍ പിടിയിലായി. മേമുണ്ട പുളിഞ്ഞോളി വീട്ടില്‍ സെയ്ദ് ആസിഫ് മുഹമ്മദാണ് പിടിയിലായത്.

Advertisement

എക്‌സൈസിന്റെ നേതൃത്വത്തില്‍ വടകര പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, വടകര റയില്‍വേ സ്റ്റേഷന്‍, മുനിസിപ്പല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വടകര മുനിസിപ്പല്‍ പാര്‍ക്ക് പരിസരത്ത് നിന്നുമാണ് ഇയാള്‍ പിടിയിലായത്. കൂടെയുള്ള രണ്ടു പേര്‍ ഓടി രക്ഷപെട്ടു.

Advertisement

എക്‌സൈസ് റയിഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.വി മുരളിയുടെ പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.സിനീഷ്, ഇ.എം മുസ്ബിന്‍, ശ്യാംരാജ് എ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സീമ പി, ടി.പി തുഷാര, നിഷ ജോണ്‍സ്, ഡ്രൈവര്‍ കെ.പി ശ്രീജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.

Advertisement