യോഗ പരിശീലിപ്പിക്കാൻ അറിയാമോ? ഇതാ അവസരം; മൂടാടി ഗ്രാമപഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു


കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ ഇൻസ്‌ട്രക്ടർമാരെ നിയമിക്കുന്നു. ഡിസംബർ 29 ന് രാവിലെ 10 മണിക്ക് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ചാണ് അഭിമുഖം. യോഗ്യരായവർ വിശദമായ ബയോഡാറ്റ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എ.എം.എസ്/ബി.എൻ.വൈ.എസ് ബിരുദം, എം.എസ്.ഇ (യോഗ), എം.ഫിൽ (യോഗ), ഡിപ്ലോമ എന്നിവയോ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാതെയുള്ള പി.ജി ഡിപ്ലോമ അഥവാ യോഗ സർട്ടിഫിക്കറ്റ് കോഴ്സ്.