കൊയിലാണ്ടിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം തോട്ടുമുഖത്ത് കടലില്‍ കണ്ടെത്തി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കടലില്‍ കണ്ടെത്തി. തണ്ണീംമുഖത്ത് ചെറിയ പുരയില്‍ ചന്ദ്രമതിയുടെ മൃതദേഹമാണ് തോട്ടുമുഖം കടപ്പുറത്ത് കണ്ടെത്തിയത്. അറുപത്തിരണ്ട് വയസായിരുന്നു.
ഇന്നലെ രാത്രി ഉറങ്ങാനായി കിടന്ന ചന്ദ്രമതിയെ രാവിലെ മുറിയില്‍ കാണാതായതോടെയാണ് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്. കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കരയ്ക്കെത്തിക്കുകയും കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോർട്ടം നടപടിക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: പ്രജോഷ്, പ്രജുല, സന്ധ്യ. മരുമക്കള്‍: രജിഷ്മ, മണി, പ്രസാദ്.
രാത്രി ഉറങ്ങാനായി കിടന്നു, രാവിലെ മുറിയില്‍ കാണാതായി; കൊയിലാണ്ടിയിൽ സ്ത്രീയെ കാണാനില്ലെന്ന് പരാതി