പന്തീരങ്കാവില്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് യുവതിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു, തടയാനെത്തിയവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍


പന്തീരങ്കാവ്: മാത്തറയില്‍ യുവതിയെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. മാത്തറ കോലോത്ത് പറമ്പില്‍ ജുനൂസിനെയാണ് പൊലീസ് പിടികൂടിയത്. മാത്തറ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന യുവതിയ്ക്കുനേരെ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്.

ഇതേ അപ്പാര്‍ട്ട്‌മെന്റിന് താഴെയാണ് ജുനൂസ് താമസിച്ചിരുന്നു. അതിക്രമിച്ചു കയറിയ ഇയാള്‍ യുവതിയുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ജുനൂസ് രക്ഷപ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ യുവതി ചികിത്സയിലാണ്. രാത്രിയോടെ ജുനൂസ് മുറിയിലെത്തിയെന്നതറിഞ്ഞ പൊലീസ് സംഘഘം വാതില്‍ ചവിട്ടിത്തുറന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

ജുനൂസിന്റെ മുറിയില്‍ പരിശോധന നടത്തിയ പൊലീസ് തോക്കും കത്തിയും ഫോണുകളും കണ്ടെടുത്തു. ലൈസന്‍സ് ആവശ്യമില്ലാത്ത തോക്കാണെന്ന് വ്യക്തമായിട്ടുണ്ട്.