രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം: ഓഫീസ് അസിസ്റ്റന്റ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍


കല്‍പ്പറ്റ: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍. രാഹുലിന്റെ ഓഫീസ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റ ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം ഇന്ന് അറസ്റ്റ് ചെയ്തത്.


Related News: അക്രമശേഷം ചാനലുകളില്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ഫോട്ടോ ചുവരിലുണ്ട്; പിന്നീട് എങ്ങനെ തറയിലെത്തി? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തറയില്‍ വീണത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


എം.പി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട് നേരത്തേ അഞ്ച്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഇവരില്‍ മൂന്ന് പേരോട് ബുധനാഴ്ച ഉച്ചയ്ക്കും രണ്ട് പേരോട് വ്യാഴാഴ്ച രാവിലെയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഐ.പി.സി 427, 153 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ നാല് പേര്‍ക്കുമെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. നാല് പേരെയും ഇന്ന് തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് വിവരം. പിടിയിലായ കെ.എ.മുജീബ് കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്.


Related News: ‘ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ പോയ ശേഷം’; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പൊലീസിന്റെ റിപ്പോര്‍ട്ട്; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


രാഹുല്‍ ഗാന്ധിയുടെ വയനാട് കല്‍പറ്റയിലെ എം.പി ഓഫീസ് ആക്രമണ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്.പിയുടെ റിപ്പോര്‍ട്ട്. ഓഫീസിലെ ചുവരില്‍ തൂക്കിയിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകരല്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു ഇതിനുള്ള പ്രധാന തെളിവ്. ഫോട്ടോകളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിരുന്നു.

Summary: Four congress workers arrested for vandalizing photo of Mahatma Gandhi at Rahul Gandhi’s Wayanad office.