കേരള സര്‍ക്കാര്‍ 100ദിന കര്‍മ്മ പരിപാടി; കൊയിലാണ്ടിയില്‍ വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയില്‍ വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി മുന്‍സിപ്പാലിറ്റി നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സ വകുപ്പ്, ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ചെയര്‍പേഴ്‌സണ്‍ സുധകിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
വയോജനങ്ങള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് കോതമംഗലം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ വച്ച് നടന്നു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ ചികിത്സക്കായി പുളിയഞ്ചേരിയിലുള്ള നഗരസഭ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കാണിക്കാവുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ ഷീന ടി.കെ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില സി, വാര്‍ഡ് കൗണ്‍സിലര്‍ മനോജ് പായറ്റു വളപ്പില്‍, ഡോ. ജസീല ,സൈന്യുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: ബിജി അഭിലാഷ് ക്യാമ്പിനെക്കുറിച്ചു വിവരിച്ചു. ഡോക്ടര്‍മാരായ ഡോ.അഖില്‍ എസ.് കുമാര്‍, ഡോ. അനുശ്രീ, ഡോ. ജസീല, ഡോ. ഹെന്ന കുഞ്ഞബ്ദുള്ള, ഡോ. ബബിത, ഡോ. റിന്‍സി എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
Summary: Vayojana Ayurveda medical camp was organized at Koyaladi.