വീട്ടില്‍ നിന്നും പാകം ചെയ്ത വ്യത്യസ്ത വിഭവങ്ങളുമായി വിദ്യാര്‍ഥികളെത്തി; പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി വാസുദേവാശ്രമം ഗവ. എച്ച്.എസ്.എസ്.എസിലെ ഗൈഡ്‌സ് യൂണിറ്റ്


Advertisement

നടുവത്തൂര്‍: നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ് നടത്തി. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടന്ന ഫുഡ് ഫെസ്റ്റ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജ്യോതി എം ഉദ്ഘാടനം ചെയ്തു.

Advertisement

സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡണ്ട് സുരേഷ്.ഒ.കെ, ഗൈഡ്‌സ് ക്യാപ്റ്റന്‍ ശില്‍പ.സി, മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗൈഡ്‌സ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവന്ന നിരവധിയായ വിഭവങ്ങള്‍ ഫുഡ് ഫെസ്റ്റിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു. രുചികരമായ സ്‌നാക്‌സ് വിഭവങ്ങളുടെ ഒരു കലവറ തന്നെ ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി.

Advertisement
Advertisement

Summary: Vasudeva Ashram Govt organized a food fest to raise funds for palliative activities