തിക്കോടി പഞ്ചായത്തില്‍ എം.സി.എഫിനെ ചൊല്ലി ബഹളംവെച്ച് യു.ഡി.എഫ് പ്രതിനിധികള്‍, ബഹളത്തിനിടെ പ്രസിഡന്റിനെയും വനിതാ മെമ്പറെയും കയ്യേറ്റം ചെയ്തെന്ന് പരാതി; വീഡിയോ കാണാം
തിക്കോടി: പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റിനെയും മറ്റൊരു വനിതാ അംഗത്തെയും യു.ഡി.എഫ് പ്രതിനിധികള്‍ കയ്യേറ്റം ചെയ്തതായി പരാതി. ഫെബ്രുവരി നാലിന് ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത സംരംഭമായ എം.സി.എഫിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യേറ്റത്തിലേക്ക് മാറിയത്.
എം.സി.എഫ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന് യു.ഡി.എഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യു.ഡി.എഫ് എതിര്‍പ്പ് വകവെക്കാതെ എം.സി.എഫ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉദ്ഘാടന പരിപാടി യു.ഡി.എഫ് പ്രതിനിധികള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
ബോര്‍ഡ് യോഗത്തില്‍ യു.ഡി.എഫ് മെമ്പര്‍മാര്‍ ബഹളംവെക്കുകയും ബഹളത്തിനിടയില്‍ പ്രസിഡന്റിനെയും മറ്റൊരു വനിതാ മെമ്പറേയും കയ്യേറ്റം ചെയ്യുകയായിരുന്നെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്.
ബോര്‍ഡ് യോഗത്തില്‍ ജനപ്രതിനിധികളെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചു എല്‍.ഡി.എഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിക്കോടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍, ഡി.ദീപ, എന്‍.വി രാമകൃഷ്ണന്‍, എം.കെ.പ്രേമന്‍, പി.ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.
വീഡിയോ: