കല്ലായിയില്‍ ട്രെയിന്‍തട്ടി രണ്ട് പേര്‍ മരണപ്പെട്ടത് ട്രാക്കിലിരുന്ന് മദ്യപിക്കവെ; മദ്യപിക്കാനുപയോഗിച്ച ഗ്ലാസും കുപ്പിയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു


കോഴിക്കോട്: കല്ലായില്‍ ട്രയിന്‍തട്ടി രണ്ട് പേര്‍ മരണപ്പെട്ടത് ട്രാക്കിലിരുന്ന് മദ്യപിക്കവെ. കൂടെയുണ്ടായിരുന്ന കൊല്ലം ജില്ലയില്‍ നിന്നുള്ള ഷാഫി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

പ്രദേശത്ത് പൊലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും മദ്യപിക്കാനുപയോഗിച്ച ഗ്ലാസും കുപ്പിയും പൊലീസ് കണ്ടെടുത്തു.

കോഴിക്കോട് നിന്നും ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍ ആണ് തട്ടിയത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തില്‍ മരിച്ച രണ്ടുപേര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം.