സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി കുറ്റ്യാടി ജി.എച്ച്.എസ്.എസിലെ കുട്ടികൾ; ഹാ​പ്കി​ഡോയിൽ ഇന്ത്യയ്ക്കായി മത്സരിക്കാൻ മു​ഹ​മ്മ​ദ്‌ അ​ൻ​സി​ലും


കു​റ്റ്യാ​ടി: ദേശീയ തലത്തിൽ മെഡലുകൾ വാരിക്കൂട്ടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് കു​റ്റ്യാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. സ്‌​കൂ​ൾ ഗെ​യിം​സി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ഹാ​പ്കി​ഡോ, വു​ഷു, ബോ​ക്സി​ങ് മ​ത്സ​ര​ങ്ങ​ളി​ലാണ് സംസ്ഥാന തലത്തിന് പിന്നാലെ ദേശീയ തലത്തിലും മികവാർന്ന പ്രകടനം വിദ്യാർത്ഥികൾ കാഴ്ചവെച്ചത്. സംസ്ഥാന-ദേശീയ മത്സരങ്ങളിൽ സ്വ​ർ​ണ്ണം, വെ​ള്ളി​, വെ​ങ്ക​ലം മെഡലുകൾക്കാണ് വിദ്യാർത്ഥികൾ അർഹമായത്.

പ്ല​സ് വ​ൺ വിദ്യാർത്ഥിയായ മു​ഹ​മ്മ​ദ് അ​ൻ​സി​ലാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ ന​ട​ന്ന ദേ​ശീ​യ​ത​ല ഹാ​പ്കി​ഡോ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ​ത്. കൊ​റി​യ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് മു​ഹ​മ്മ​ദ്‌ അ​ൻ​സി​ൽ പ​ങ്കെ​ടു​ക്കും. വു​ഷു സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വു​മാ​ണ് നേ​ടി​യ​ത്. വു​ഷു മ​ത്സ​ര​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച​തും കു​റ്റ്യാ​ടി ഹയർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നു​ത​ന്നെ​യാ​ണ്.

വു​ഷു മ​ത്സ​ര​ത്തി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ്‌ രി​സ്‍വാ​ൻ, പ്ല​സ്ടു വി​ദ്യാ​ർ​ഥി അ​നു​ഷി​ൻ എ​ന്നി​വ​ർ സ്വ​ർ​ണ മെ​ഡ​ലും, മു​ഹ​മ്മ​ദ് നാ​ഫി​ൽ വെ​ള്ളി​യും, ദി​ൽ​ഷാ​ദ് വെ​ങ്ക​ല​വും കരസ്ഥമാക്കി. സം​സ്ഥാ​ന​ത​ല ബോ​ക്സി​ങ് മ​ത്സ​ര​ത്തി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി അ​ദ്നാ​ൻ അ​ബ്ദു​ല്ല​യാ​ണ് വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​ത്.    സ്‌​കൂ​ളി​ന്റെ​യും നാ​ടി​ന്റെ​യും അ​ഭി​മാ​ന​മാ​യി​ത്തീ​ർ​ന്ന പ്ര​തി​ഭ​ക​ളെ അ​ധ്യാ​പ​ക​രും പി.​ടി.​എ​യും എസ്.എം.​സി​യും അ​ഭി​ന​ന്ദി​ച്ചു.

Summary: Children of Kuttyadi GHSS bag medals in state and national competitions; Muhammad Ansil to compete for India in Hapkido