പുളിയഞ്ചേരിയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചനിലയില്‍
കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിനിയായ യുവതിയുടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചനിലയില്‍. പുളിയഞ്ചേരി പാലോളിത്താഴ നസീബയുടെയും പള്ളിക്കര സ്വദേശി റഹീസിന്റെയും മകള്‍ ഹാനിയ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
രാത്രി പാല് കൊടുത്ത് ഉറക്കിയതാണ് കുഞ്ഞിനെ രാവിലെ വീണ്ടും പാല് കൊടുക്കാനായി എടുത്തപ്പോള്‍ അനക്കമില്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രിയോടെ സംസ്കരിച്ചു.